Tuesday, August 12, 2014

സുറിയാനി വിഭവങ്ങളുടെ രുചിവൈവിധ്യങ്ങള്‍

സുറിയാനി വിഭവങ്ങളുടെ രുചിവൈവിധ്യങ്ങള്‍
On 9 Jun, 2014 At 04:44 PM | Categorized As CuisineLiterature
suriyani-ruchikal
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സംഘാടകയുമൊക്കെയായി ശ്രദ്ധേയാണ് റ്റോഷ്മ ബിജു. എഴുത്തുവഴിയില്‍ പാചകകലയുടെ രുചിവൈവിദ്ധ്യങ്ങള്‍ വായനക്കാരിലെത്തിച്ചാണ് അവര്‍ കൂടുതല്‍ പ്രസിദ്ധയായയത്. ആനുകാലികങ്ങളില്‍ എഴുതിവരുന്ന റ്റോഷ്മയുടെ പാചകകുറിപ്പുകള്‍ മലയാളികള്‍ ഏറ്റെടുത്തപ്പേള്‍ കേരളത്തിലെ അടുക്കളകളില്‍ രുചിയുടെ വൈവിധ്യം നിറയുകയായിരുന്നു. പരമ്പരാഗത സുറിയാനി വിഭവങ്ങളുടെ തനതു രുചിക്കൂട്ടുകള്‍ സമാഹരിച്ചിരിക്കുന്ന റ്റോഷ്മയുടെ പുസ്തകമാണ്  സുറിയാനി രുചികള്‍.
പരിചിതവും അപരിചിതവുമായ നിരവധി വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ ഈ പുസതകത്തിലുണ്ട്. അവയുടെ കൃത്യമായ അളവുകളും പാചകവിധിയുടെ വ്യക്തമായ വിവരണവും ഏവര്‍ക്കും സഹായകമാണ്. അച്ചാറുകള്‍ ചമ്മന്തികള്‍, വിവിധതരം വെജിറ്റേറിയന്‍ – നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഹല്‍വ, കേക്കുകള്‍, ബ്രേക് ഫാസ്റ്റ് വിഭവങ്ങള്‍, ജാം പുഡ്ഡിങ്, പലഹാരങ്ങള്‍, പായസങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തിലുളളത്.
suriyani-ruchikal.
വഴുതനങ്ങ അച്ചാര്‍, എഗ്ഗലസ് കേസ്, ജാം കേക്ക്, തേങ്ങ അരച്ച് വഴറ്റിയ ചെമ്മീന്‍, ഞണ്ട് പറ്റിച്ച് ഉലര്‍ത്തിയത്, കൂര്‍ക്കയും പോര്‍ക്കും വേവിച്ചത്, തേങ്ങാപ്പാലൊഴിച്ച ബീഫ് കറി, ചെമ്മീന്‍ ബിരിയാണി, ചക്ക, പച്ചക്കപ്പലണ്ടി ഉലര്‍ത്തിയത് തുടങ്ങിയ വൈവിദ്യങ്ങളായ വൈവിധ്യങ്ങളായ വിഭവങ്ങളാല്‍ സമ്പന്നമാണ് പുസ്തകം.
അടുക്കളയുടെ രുചിവഴിയില്‍ അമ്പരന്നു പതറിനില്‍ക്കുന്നവര്‍ക്ക് ആശ്രയവും പാതിവഴി താണ്ടിയവര്‍ക്ക് ഒരു പ്രോത്സാഹനവുമാണ് റ്റോഷ്മ ബിജുവിന്റെ സുറിയാനി രുചികള്‍. രുചിമനസുള്ളവര്‍ക്ക് ആസ്വാദ്യതരമായ ധ്യാനാനുഭവവും അല്ലാത്തവര്‍ക്ക് രുചിവഴിയിലേയ്ക്കുള്ള നല്ല പ്രവേശികയുമായ പുസ്തകം 2013ലാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് വായനക്കാരിലേയ്ക്ക് എത്തുകയാണ്.

Wednesday, June 25, 2014

Mathsya Mamsa Vibhavangal online with discount

Published by Green Books Thrissur
Priced Rs 90.00
to buy online with discount
click here

Monday, May 19, 2014

Tuesday, February 11, 2014

my new cookbook to be published soon

Festival Cookery
Published by Dona Books, Kottayam
Distributed by NBS Kottayam
buy online
click here

Tuesday, January 7, 2014