Sunday, September 23, 2012

Open Forum on Onam in Kairali PEOPLE TV

വെജിറ്റബിള്‍ ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍

ബസുമതി അരി - രണ്ട് കപ്പ്
കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ് എന്നിവ - ഒരു കപ്പ് വീതം
ഗ്രീന്‍പീസ് - 150 ഗ്രാം
സവാള(അരിഞ്ഞത്) - മൂന്നു കപ്പ്
പച്ചമുളക് - രണ്ടെണ്ണം
ഉപ്പ് - പാകത്തിന്
കറുവപ്പട്ട - രണ്ടു സ്പൂണ്‍
ഗ്രാമ്പൂ - നാലെണ്ണം
കുരുമുളകുപൊടി - അര ടീസ്പൂണ്‍
തക്കാളി - നാലെണ്ണം
വെജിറ്റബിള്‍ എണ്ണ- നാലു ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - മൂന്നു സ്പൂണ്‍

തയാറാക്കുന്നവിധം
അരി നന്നായി കഴുകിയെടുക്കുക. മൂന്നു കപ്പ് വെള്ളവും ഉപ്പും ഒഴിച്ച് അരി വേവിക്കുക. വാര്‍ത്തശേഷം അരിയിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക.
പച്ചക്കറിയും ഗ്രീന്‍പീസും വേവിച്ചു വയ്ക്കുക.
എണ്ണ ചൂടാക്കി കടുക്, പച്ചമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. അതിലേക്ക് സവാള അരിഞ്ഞതുചേര്‍ത്ത് വറുത്തെടുക്കുക. ഉപ്പും മുളകുപൊടിയും ചേര്‍ക്കുക. വേവിച്ച പച്ചക്കറി ചേര്‍ക്കുക. അതിലേക്ക് അരി ചേര്‍ത്ത് വഴറ്റുക. മല്ലിയില മുകളില്‍ വിതറുക.